കൊല്ലം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കൊല്ലം കാവനാട് യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ ചികിത്സയിലിരിക്കെ മരിച്ചു. കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് തീ കൊളുത്തിയതെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു. ഇയാള്‍ക്ക് 95 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ യുവതിയുടെ അമ്മയും ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlight: Man commit suicide of love failure