മലബാര്‍ എക്‌സ്പ്രസ്സില്‍ തീപിടുത്തം: ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി

തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടുത്തം. രാവിലെയാണ് ഇടവ സ്റ്റേഷനടുത്ത് വെച്ച് സംഭവം നടന്നത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി റെയില്‍ അധികൃതരെ അറിയിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

മലബാര്‍ എക്‌സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തിപിടുത്തമുണ്ടായത്. യാത്രക്കാരാണ് ട്രെയിനിന്റെ ഒരു ഭാഗത്ത് നിന്ന് പുകയുയരുന്നത് കണ്ടത്. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തിയാണ് അര മണിക്കൂറിനുള്ളില്‍ തീ അണച്ചത്.

തീപിടിച്ച പാഴ്‌സല്‍ ബോഗിയില്‍ ഉണ്ടായിരുന്ന ബൈക്കുകള്‍ തമ്മില്‍ ഉരസിയാണ് തീപിടിപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരെ സുരക്ഷിതരാക്കി തിരികെ യാത്ര ആരംഭിക്കാന്‍ ട്രെയിന്‍ സജ്ജമാക്കി കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

Content Highlight: Fire in Malabar express luggage bogie