സെക്രട്ടറിയേറ്റിലെ തീപിടിത്തം: അന്വേഷണ സംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറയേറ്റിലുണ്ടായ തീപിടിത്തത്തില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥ സംഘവും പൊലീസും. തീപിടിചത്തവുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങള്‍ അന്വേഷിക്കുന്നതിനായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍ ഡോക്ടര്‍ കൗശികിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായി ചീഫ് സെക്രട്ടറി വിശ്വാസ് മേഹ്ത്ത അറിയിച്ചു.

തീപിടിത്തം അട്ടിമറിയാണോ എന്ന ആക്ഷേപമായിരിക്കും സംഘം പ്രധാനമായും അന്വേഷിക്കുക. ഫോറന്‍സിക് പരിശോധനാ ഫലവും, ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനാ റിപ്പോര്‍ട്ടും ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്നാണ് വിവരം.

അതേസമയം, പ്രധാന ഫയലുകളൊന്നും തീപിടിത്തത്തില്‍ നശിച്ചിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞു. റസ്റ്റ് ഹൗസ് ബുക്കിങ്ഘുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ക്കാണ് കേടുപാടു സംഭവിച്ചിരിക്കുന്നതെന്നും സുപ്രധാന ഫയലുകളെല്ലാം ഇ ഫയല്‍ രൂപത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു.

Content Highlight: Fire on Secretariat, Investigating team will submit report soon