തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

Suicide attempt while evacuating home

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് വന്‍ അപകടം. അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുള്ളതായും റിപ്പോര്‍ട്ടുണ്ട്. വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ് തീപടിച്ചത്. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

അപകടത്തില്‍ എട്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 14 ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം അപകടകാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Content Highlight: Fire caught on Crackers shop in Tamil Nadu