കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് 25 ശതമാനത്തില്‍ താഴെ; അതൃപ്തി അറിയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് കുറക്കുന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കുറവ് വാക്‌സിന്‍ വിതരണം നടത്തുന്നത്. വാക്‌സിനിലുള്ള സംശയം മൂലമാണ് കുത്തിവെയ്പ്പ് കുറക്കുന്നതെന്നാമഅ കേരളം നല്‍കുന്ന വിശദീകരണം.

25 ശതമാനത്തില്‍ താഴെയാണ് കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് എടുക്കുന്നത്. തൊട്ടു പിന്നാലെ പഞ്ചാബും, ഛത്തീസ്ഗഡുമാണ്. നാല് സംസ്ഥാനങ്ങളോടും വാക്‌സിനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസ്യതയുണ്ടാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ ചുമതലയുളഅള ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.

വാക്‌സിനേഷന്‍ ആരംഭിച്ച ശനിയാഴ്ച്ച കണ്ടു വന്നിരുന്ന മുന്നേറ്റം നിലവില്‍ കാണാനാവുന്നില്ലെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്രത്തിന്റെ നിഗമന പ്രകാരം ദിവസത്തില്‍ 100 പേര്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നായിരുന്നെങ്കിലും, 50 പേര്‍ മാത്രമാണ് വിവിധ കേന്ദ്രങ്ങളിലായി വാക്‌സിന്‍ സ്വീകരിക്കുന്നത്. മികച്ച രീതിയില്‍ കുത്തിവെപ്പ് സ്വീകരിച്ച കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയും റിവ്യൂ മീറ്റില്‍ കേന്ദ്രം പരാമര്‍ശിച്ചു. 70 ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ കുത്തിവെയ്പ്പ്.

Content Highlight: The Centre has flagged Tamil Nadu and Kerala over poor vaccine coverage