ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടിച്ചു. ഇന്നലെ ഉച്ചയോടെയുണ്ടായ തീപിടുത്തത്തില്‍ യാര്‍ഡ് പൂര്‍ണമായും കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. ഷാര്‍ജയിലെ അല്‍സജാ വ്യവസായ മേഖലയിലാണ് തീപിടുത്തമുണ്ടായത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്ബി പറഞ്ഞു. തീ പിടുത്തത്തിന്റെ കാരണം അന്വേഷിക്കുന്നതിനായി ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

തീ വേഗത്തില്‍ അണക്കുന്നതിനായി പ്രദേസത്തേക്ക് വാഹനങ്ങളുടെ വരവ് നിയന്ത്രിച്ചിരുന്നു. അടിയന്തിര ആവശ്യമുള്ള വാഹനങ്ങള്‍ മാത്രമാണ് കടത്തി വിട്ടത്. അപകടസ്ഥലത്തേക്കുള്ള റോഡുകളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്.

Content Highlight: Fire Breakout in Sharjah scrap yard