മുംബൈ മാളില്‍ തീപിടുത്തം; 55 നില കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചു

മുംബൈ: മുംബൈ ഷോപ്പിങ് കോംപ്ലക്‌സില്‍ ഇന്നലെ രാത്രിയോടെയുണ്ടായ തീ പിടുത്തത്തില്‍ തീ അണയ്ക്കാന്‍ ശ്രമം തുടര്‍ന്ന് അഗ്നി ശമന സേന. തീ പടര്‍ന്നതോടെ സമീപത്തെ കെട്ടിടങ്ങളിലൂള്ള 3500 ഓളം പേരെ ഒഴിപ്പിച്ചു. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്‌നിശമനസേനാ അംഗങ്ങള്‍ക്ക് പരിക്കേറ്റു.

അഗ്‌നിശമന സേനയെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. തീ പടരാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണ്. മാളിലെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തമുണ്ടായത്.

മാളിനോട് ചേര്‍ന്നുള്ള 55 നില കെട്ടിടത്തിലെ താമസക്കാരെയാണ് ഉടന്‍ ഒഴിപ്പിച്ചത്. 24 യൂണിറ്റുകളിലായി 250 ഓളം ഉദ്യോഗസ്ഥരാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്.

Content Highlight: Fire on Mumbai Mall