പിടിച്ചടക്കാനാവാതെ കൊവിഡ്; ലോകത്താകെ രോഗ ബാധിതര്‍ 12 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നതായി വിവരം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൊവിഡ് ലോകത്ത് അതിവേഗം വ്യാപിക്കുകയാണെന്നാണ് സൂചന. വിവിധ രാജ്യങ്ങളിലായി 12 ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. അമേരിക്കയിലും ഫ്രാന്‍സിലും 24 മണിക്കൂറിനിടെ മരിച്ചത് ആയിരത്തിലധികം പേരാണ്. അമേരിക്കയില്‍ മാത്രം കൊറോണ ബാധിതര്‍ മൂന്ന് ലക്ഷം കടന്നു. ഇവിടെ 8,444 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ന്യൂയോര്‍ക്കില്‍ മാത്രം മരണം 3565 ആയി. ഇറ്റലിയില്‍ മരണം പതിനയ്യായിരം പിന്നിട്ടു. സ്പെനിയിനില്‍ മരണം പന്ത്രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 25 വരെ നീട്ടി.

അതിനിടെ കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാ നിയന്ത്രണം നിലവില്‍ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlight: Number of Covid patients exceeds over 12 lakh, 64,000 more deaths reported