തമിഴ്നാട്ടിൽ ഇന്ന് 69 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 690 ആയി. അതേസമയം തമിഴ്നാട്ടില്‍ കൊവിഡ് രോഗം ബാധിച്ച് ഒരാള്‍ കൂടി ഇന്ന് മരിച്ചു. ചെന്നൈ സ്വദേശിയായ 69 വയസുകാരനാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ഇന്ന് മരിച്ചത്. ഇതോടെ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച 69 പേരിൽ 63 പേരും ഡൽഹി തഗ്ലീബ് മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളില്‍ 636 പേരും നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. തമിഴ്നാട്ടിൽ സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്ന ആശങ്ക ആരോഗ്യവകുപ്പ് പ്രകടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി ബീലാ രാജേഷ് അറിയിച്ചു.
content highlights: 69 new covid cases in Tamil Nadu