ലോകാരോഗ്യ സംഘടന ചെെനീസ് കേന്ദ്രികൃതമെന്ന് ട്രംപ്; അമേരിക്കയുടെ ധനസഹായം പിൻവലിക്കുമെന്ന് ഭീഷണി

rump threatens to withhold funds from WHO, says UN body is 'China-centric'

ലോകാരോഗ്യ സംഘടന ചെെനീസ് കേന്ദ്രീകൃതമാണെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനക്ക് അമേരിക്ക നൽകുന്ന ധനസഹായം പിൻവലിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിൻ്റെ പ്രതികരണം. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകുന്ന ധനസഹായം ശക്തമായി പിടിച്ചു വയ്ക്കാൻ പോകുന്നു എന്നാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. കൊവിഡ് പ്രതിരോധത്തില്‍ കൃത്യസമയത്ത് സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നതില്‍ ഡബ്ലു.എച്ച്.ഒ പരാജയപ്പെട്ടെന്നും പത്രസമ്മേളനത്തില്‍ ട്രംപ് ആരോപിച്ചു.

ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതൽ ധനസഹായം നൽകുന്നത് അമേരിക്കയാണ്. ലോകാരോഗ്യ സംഘടന ചെെനീസ് കേന്ദ്രീകൃതമാണെന്ന് ഇതിനും മുമ്പും ട്രംപ് ആരോപിച്ചിരുന്നു. ഡബ്ല്യു.എച്ച്.ഒക്ക് അമേരിക്കയിൽ നിന്ന് വലിയ ധനസഹായം ലഭിച്ചിട്ടും സംഘടന ചൈനയോടാണ് കൂടുതൽ പരിഗണന കാണിക്കുന്നതെന്ന് ട്രംപ് ട്വിറ്ററിൽ പ്രതികരിച്ചിരുന്നു. ചൈനയുമായുള്ള അതിര്‍ത്തി അമേരിക്ക അടച്ചതിനെ ഡബ്ല്യ.എച്ച്.ഒ എതിര്‍ത്തതിനെയും ട്രംപ് വിമര്‍ശിച്ചു.

content highlights: Trump threatens to withhold funds from WHO, says UN body is ‘China-centric’