ലോകത്ത് കൊവിഡ് മരണസംഖ്യ 82,000 കടന്നു, 10000 ത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി ഫ്രാന്‍സ്

world's covid death toll rises to 82,000

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ച് മരിച്ചവരുടെ എണ്ണം 82,000 കടന്നു. 1,431,689 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 301,828 പേര്‍ രോഗമുക്തരായി. ഫ്രാൻസിൽ മരണം പതിനായിരം കടന്നു. ഫ്രാന്‍സില്‍ 1417 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറി ഫ്രാന്‍സ്. ഇറ്റലി, സ്‌പെയിന്‍, യുഎസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 

അമേരിക്കയിൽ മരണം 12790 ആയി. ഇന്നലെ മാത്രം 1970 പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ന്യൂയോർക്കിൽ മാത്രം 730 പേരാണ് മരിച്ചത്. സ്പെയിനിൽ ഇന്നലെ 703 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ മരണം 14045 ആയി. ഇറ്റലിയില്‍ 604 മരണങ്ങളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 17,127 ആയിട്ടുണ്ട്.

യുകെയില്‍ ഇന്നലത്തെ 786 മരണങ്ങളടക്കം ആകെ മരിച്ചവരുടെ എണ്ണം 6159 ആയി. ബെല്‍ജിയത്തില്‍ 24 മണിക്കൂറിനിടെ 403 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെല്‍ജിയത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം മരണം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഇതുവരെ 2035 പേര്‍ മരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ 604 മരണങ്ങളാണ് 11 മണിവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 17127 ലധികം ജീവനുകളാണ് കൊവിഡിൽ നഷ്ടപ്പെട്ടത്. നെതര്‍ലാന്‍ഡ്സിലും ഇന്ന് 200 ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെയും മരണസംഖ്യ 2000 പിന്നിട്ടു. 

content highlights: world’s covid death toll rises to 82,000