കൊറോണ: ഇടുക്കിയില്‍ 97 പേരെ കൂടി നിരീക്ഷണത്തിലാക്കി

ഇടുക്കി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 97 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4372 ആയി. ആശുപത്രിയില്‍ 8 പേര്‍ നിരീക്ഷണത്തിലുണ്ട്. 48 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇതു വരെ 347 പേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 304 സാമ്പിളുകളുടെ ഫലം വന്നു. ഇതില്‍ 290 ഫലവും നെഗറ്റീവാണ്. 43 സാമ്പിളുകളുടെ ഫലം ഇനി വരാനുണ്ട്.

Content Highlight: 97 kept in isolation in Idukki as part of Corona prevention