ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ 15 ദിവസം കൂടി നീട്ടണമെന്ന് വിദഗ്ധ മെഡിക്കല്‍ കമ്മിറ്റി തമിഴ്നാട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നാളെ നടക്കുന്ന കാബിനറ്റ് യോഗത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതുസംബന്ധിച്ച തീരുമാനമെടുത്തേക്കും. പഞ്ചാബിലും ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് വ്യക്തമാക്കി.
ഇന്ത്യയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 6,412 ആയി. ഇതില്‍ 503 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി. മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗബാധിതര്‍. 1,364 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 95 പേരാണ് രോഗം ബാധിച്ച് മരിച്ചത്. തമിഴ്നാട്ടില്‍ 834 കേസുകളും 8 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 720 കേസുകളും 12 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Tamil Nadu and Punjab to extend Lock Down