ഏപ്രിൽ 14ന് ശേഷവും ലോക്ക് ഡൗണ്‍ നീട്ടുകയാണെങ്കിൽ രാജ്യത്തെ സാധാരണ ജനങ്ങൾക്ക് 5000 രൂപ വീതം നൽകണമെന്ന് എ.ഐ.എ.ഐ.എം. അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസി. കൊറോണ ബാധിച്ച് മരിച്ചില്ലെങ്കിൽ പട്ടിണി മൂലം തങ്ങൾ മരിക്കുമെന്നാണ് പാവപ്പെട്ടവർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ഒന്നായി നില്‍ക്കുമ്പോഴും ഇന്ത്യയില്‍ മാത്രം ഒരുകൂട്ടം ആള്ക്കാര് ചേര്‍ന്ന് വിദ്വേഷം പടര്‍ത്തുകയാണ്. പ്രധാനമന്ത്രി ഇതുവരെ എന്നെയോ ഔറംഗാബാദില്‍ നിന്നുള്ള എൻ്റെ മറ്റ് എം.പിമാരെയോ വിളിച്ചിട്ടില്ല. ആദ്യത്തെ മൂന്ന് കേസുകള്‍ സ്ഥിരീകരിച്ച സംസ്ഥനമാണ് കേരളം, എന്നിട്ടും കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ മുസ്ലിം ലീഗിലെ മൂന്ന് എം.പിമാരേയും വിളിച്ചില്ല. ഒവൈസി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ ജിഹാദ് പോലെയുള്ള കാര്യങ്ങൾ ഒരു തരത്തിലും രാജ്യത്തെ ശക്തിപ്പെടുത്തില്ല. ജനുവരി ഒന്ന് മുതൽ മാർച്ച് 15വരെ 15 ലക്ഷം ആളുകൾ വിദേശത്ത് നിന്ന് വന്നിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് തബ്ലീഗ് ജമാഅത്തിനെ മാത്രം ഉന്നം വയ്ക്കുന്നത്. മാര്‍ച്ച് മൂന്ന് മുതല്‍ സ്ക്രീനിംങ് നടത്തുന്നുണ്ട് പിന്നെ എങ്ങനെയാണവര്‍ വന്നത്? ആരാണ് പരിശോധന നടത്തിയത്? ആരാണ് ഇതിൻ്റെ ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.
content highlights: Poor must get Rs 5,000 deposited in their accounts if lockdown extended, says Asaduddin Owaisi