കൊവിഡ് 19; സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

Saudi King approves extension of curfew until further notice

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയില്‍ നിലവിലുണ്ടായിരുന്ന കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാൻ ഉത്തരവ് പുറപ്പെടുവിച്ചു. മാര്‍ച്ച് 23 ന് ആരംഭിച്ച 21 ദിവസത്തെ കര്‍ഫ്യൂ നടപടി ശനിയാഴ്ച അര്‍ദ്ധരാത്രി അവസാനിക്കുന്നതിനു തൊട്ടു മുമ്പാണ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായാല്‍ മാത്രമേ ഇനി കര്‍ഫ്യൂ പിന്‍വലിക്കുകയുള്ളൂ. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിന് സല്‍മാന്‍ രാജാവിൻ്റെ നിര്‍ദേശം പാലിക്കണമെന്നും നേരത്തേ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം 4033 കൊവിഡ് കേസുകളാണ് സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 52 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച മാത്രം പുതുതായി 382 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

content highlights: Saudi King approves extension of curfew until further notice

LEAVE A REPLY

Please enter your comment!
Please enter your name here