തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി

Tamil Nadu extending lockdown till April 30 says CM Edapaddi K Palaniswami

തമിഴ്നാട്ടിലെ ലോക്ക്ഡൗണ്‍ ഏപ്രിൽ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി തമിഴ്‌നാട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതിനെ തുടർന്നാണ് നടപടി.  നിലവിലെ സാഹചര്യം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും എടപ്പാടി പളനിസാമി ചൂണ്ടിക്കാട്ടി. 

ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിൽ നിലവിലെ എല്ലാ നിയന്ത്രണങ്ങളും തുടരും.  ലോക്ക്ഡൗണിൽ കുടുങ്ങിയവർക്ക് ഭക്ഷണം നല്‍കുന്നതിന് യാതൊരു തടസ്സവുമുണ്ടായിരിക്കില്ലെന്നും കോവിഡ് പ്രതിരോധത്തിനായുള്ള എല്ലാ നടപടികളും പാലിച്ചെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിൽ 12 കമ്മിറ്റികളാണ് തമിഴ്നാട്ടിൽ പ്രവർത്തിക്കുന്നത്. ഇതുവരെ 1075 പേർക്കാണു തമിഴ്നാട്ടിൽ കോവിഡ് രോഗം ബാധിച്ചത്. 11 പേർ മരിച്ചു. 

content highlights: Tamil Nadu extending lockdown till April 30 says CM Edapaddi K Palaniswami