ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് ബെെക്ക് പിടിച്ചെടുത്തു; മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

suicide attempt in Idukki for taking police case against lockdown violation

ഇടുക്കിയിലെ സൂര്യനെല്ലിയിൽ ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ചിന്നക്കനാല്‍ സ്വദേശി വിജയ് പ്രകാശാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലം ആയതിനാലും ഇയാളുടെ പക്കല്‍ രേഖകള്‍ ഇല്ലാത്തതിനാലുമാണ് വണ്ടി പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് മുക്ത ജില്ലയാണ് ഇടുക്കി. കൊവിഡ് ബാധിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസാനത്തെ രോഗിയും കഴിഞ്ഞ ദിവസം രോഗം ഭേദമായി വീട്ടിലേക്കു മടങ്ങിയിരുന്നു. എങ്കിലും ലോക്ക് ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ജില്ലയിലും ഒരുക്കിയിരിക്കുന്നത്. 

content highlights: suicide attempt in Idukki for taking police case against lockdown violation