തമിഴ്‌നാട്ടില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. 76 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1596 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം ഇന്ന് 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ രോഗ ബാധിതരുടെ എണ്ണം 358 ആയി.
ഇന്ന് 178 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ 635 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതുവരെ 53,045 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 47168 പേർ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് 3371 വെൻ്റിലേറ്ററുകളും 29,074 ഐസലേഷന്‍ ബെഡുകളും സജ്ജീകരിച്ചിട്ടുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടില്‍ ഇന്ന് വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ രണ്ട് പേര്‍ക്കും ചെന്നൈയില്‍ 26 മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
content highlights: Tamil Nadu sees one more death and 76 fresh cases of Covid-19, 26 journalists from a single channel test positive