പിപിഇ കിറ്റുകൾ ചെെന പൂഴ്ത്തിവയ്ക്കുന്നു; തെളിവുകൾ ഉണ്ടെന്ന് അമേരിക്ക

US Has Proof That China Hoarded PPE, is Selling it at High Rates: White House Official

കൊവിഡ് ചികിത്സക്ക് ആവശ്യമായ പിപിഇ കിറ്റുകൾ ചൈന പൂഴ്ത്തിവയ്ക്കുകയാണെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ട്രേഡ് ആൻഡ് മാനുഫാക്ചറിംഗ് ഡയറക്ടർ പീറ്റർ നവോറ വെളിപ്പെടുത്തി. ജനുവരി ഫെബ്രുവരി മാസങ്ങളിൽ ചെെന പല രാജ്യങ്ങളിൽ നിന്നായി 18 മടങ്ങ് കൂടുതൽ മാസ്‌കുകളും പിപിഇ കിറ്റുകളും വാങ്ങിച്ചിരുന്നതായും അത് ഇപ്പോൾ വലിയ വിലയ്ക്ക് മറ്റു രാജ്യങ്ങൾക്ക് മറിച്ച് വിൽക്കുകയാണെന്നുമാണ് അമേരിക്കയുടെ ആരോപണം.  കൊറോണ വെെറസിനെ പറ്റി മറച്ചുവച്ചതോടൊപ്പം തന്നെ ലോകത്തുള്ള എല്ലാ സ്വകാര്യ സംരക്ഷണ ഉപകരണങ്ങളും ചെെന കെെക്കലാക്കി എന്നും പീറ്റർ നവോറ പറഞ്ഞു. 

പൂഴ്ത്തി വച്ചത് മാത്രമല്ല വലിയ വിലക്ക് മറിച്ച് വിൽക്കുന്നതും മറ്റ് രാജ്യങ്ങളോട് ചെയ്യുന്ന ദ്രോഹമാണെന്ന് നവോറ ചൂണ്ടികാണിക്കുന്നു. ചൈനയുടെ നടപടി മൂലം ഇന്ത്യയും ബ്രസീലും അടക്കം പല രാജ്യങ്ങളും ആവശ്യത്തിന് പിപിഇ കിറ്റുകളും മാസ്‌കുകളും ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്ന് വ്യക്തമാക്കിയ പീറ്റർ നവോറ ഈ വിഷയത്തിൽ അന്വേഷണം വേണമെന്നും പറഞ്ഞു. ഒരു രാജ്യം ഇത്തരത്തിൽ പെരുമാറേണ്ട സമയമല്ല ഇതെന്നും ആഗോള പ്രതിസന്ധിയെ മറികടക്കാൻ മുന്നിലുണ്ട് എന്ന് പറയുന്ന ഒരു രാജ്യം രണ്ട് ബില്യണിൽ അധികം മാസ്‌കുകൾ വാങ്ങുകയും ഗ്ലൗസുകളും ഗോഗിൾസും അടക്കമുള്ള സുരക്ഷ ഉപകരണങ്ങൾ ഇപ്പോൾ അധിക വിലയീടാക്കി മറിച്ചു വിൽക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പീറ്റർ നവോറ വ്യക്തമാക്കി. 

content highlights: US Has Proof That China Hoarded PPE, is Selling it at High Rates: White House Official