തമിഴ്നാട്ടില്‍ 12 വയസില്‍ താഴെയുള്ള 121 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 121 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2058 ആയി. ഇതില്‍ 1,392 പുരുഷന്മാരും 666 സ്ത്രീകളുമാണ്. ചെന്നൈയില്‍ മാത്രം 103 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നെെയില്‍ ആകെ രോഗികളുടെ എണ്ണം 673 ആയി.
തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. ചെന്നൈ നഗരത്തോട് ചേര്‍ന്നുള്ള ചെങ്കല്‍പ്പേട്ടില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 27 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 1,128 ആയി. 1,01,874 സാംപിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്. ഇതിൽ 97,908 സാംപിളുകളിൽ രോഗബാധ ഇല്ലെന്ന് ഉറപ്പാക്കി.
അതേസമയം തമിഴ്നാട്ടിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിപ്പോഴും കൊവിഡ് എത്ര അപകടകാരിയാണെന്ന് മനസ്സിലായിട്ടില്ലെന്നും അതുകൊണ്ടാണ് പച്ചക്കറി കടകളിൽ ഉൾപ്പടെ ജനത്തിരക്ക് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
content highlights: 121 children test positive to date; Tamil Nadu coronavirus tally crosses 2,000