വാഷിംഗ്ടണ്‍ ഡിസി: ആഗോള ജനതയെ വിറപ്പിച്ച കോവിഡ് മഹാമാരി 30 ലക്ഷവും കടന്ന് മുന്നോട്ട്. ലോകവ്യാപകമായി 30,63,250 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,11,449 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. 9,21,400 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 10,09,040 പേര്‍ക്കാണ് നിലവില്‍ ഇവിടെ വൈറസ് ബാധയുള്ളത്. 56,666 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 1,37,805 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,264 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
Content Highlight: Covid confirmed on more than 30 lakh over the world