വാഷിങ്ടണ്‍: കൊവിഡ്-19ന്റെ പ്രഭവകേന്ദ്രമായ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ലോകമാകെ വൈറസ് പരത്തിയ ചൈനക്കെതിരെ ഗൗരവമാര്‍ന്ന അന്വേഷണമാണ് നടക്കുന്നതെന്നും ട്രംപ് പറഞ്ഞു.
‘ചൈനയുടെ കാര്യത്തില്‍ ഞങ്ങള്‍ സന്തോഷവാന്‍മാരല്ല. നിലവിലെ സ്ഥിതിയിലും സന്തോഷമില്ല. വൈറസിനെ തടഞ്ഞു നിര്‍ത്താന്‍ അവര്‍ക്കു കഴിയുമായിരുന്നു എന്നു തന്നെയാണ് വിശ്വസിക്കുന്നത് -വൈറ്റ്ഹൗസിലെ പതിവു വാര്‍ത്താസമ്മേളനത്തിനിടെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വൈറസിനെ തടഞ്ഞു നിര്‍ത്താന്‍ അവര്‍ക്കു മുന്നില്‍ ഒരുപാട് മാര്‍ഗങ്ങളുണ്ടായിരുന്നു. എന്നിട്ടും അവരത് ലോകം മുഴുവന്‍ പടര്‍ത്താനാണ് ശ്രമിച്ചതെന്ന് ട്രംപ് കുറ്റപ്പെടുത്തി.
അഭിമുഖത്തില്‍, കൊവിഡില്‍ സമ്പദ്വ്യവസ്ഥ തകര്‍ന്ന ജര്‍മനിക്ക് ചൈന 16,500 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഒരു ജര്‍മന്‍ പത്രത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അത് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, യു.എസും അതുപോലൊന്ന് ആലോചിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
Content Highlight: Trump resumes attack over China on Corona Virus spread