മേയ് പകുതിയോടെ സർവീസ് ഭാഗികമായി പുനഃരാരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

Air India estimates flight services could resume partially after two weeks

മേയ് പകുതിയോടെ എയർ ഇന്ത്യ വിമാന സർവീസുകൾ ഭാഗികമായി പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ട്. പൈലറ്റുമാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. മേയ് പകുതിയോടെ 20-30 ശതമാനം വരെ സർവീസുകൾ പുനഃരാരംഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. കാബിന്‍ ക്രൂ, പൈലറ്റുമാര്‍ എന്നിവരുടെ കണക്കുകള്‍ ഉറപ്പു വരുത്താന്‍ ഓപ്പറേഷന്‍ സ്റ്റാഫുകള്‍ക്കയച്ച കത്തില്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കര്‍ഫ്യൂ പാസുകളും ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറോടും ആവശ്യപ്പെട്ടു.

കൊവിഡ് ലോക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ കൊണ്ടു വരുന്നതിന് തയ്യാറായി നിൽക്കാൻ നേരത്തെ തന്നെ കേന്ദ്ര സർക്കാർ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പ്രവാസികളെ രണ്ടു ഘട്ടമായി മടക്കിക്കൊണ്ടുവരാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം. ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ആദ്യഘട്ടത്തിൽ കൊണ്ടുവരിക. യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്.

content highlights: Air India estimates flight services could resume partially after two weeks