അതിഥി തൊഴിലാളികൾ മടങ്ങിത്തുടങ്ങി; 40,000ത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കു മടക്കി അയച്ച് രാജസ്ഥാൻ

Rajasthan Helps Move Migrants To Home States Amid Lockdown, 40,000 On Way

ലോക്ഡൗണിൽ കുടുങ്ങിയ ആളുകൾക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അതിഥി തൊഴിലാളികൾ മടങ്ങിത്തുടങ്ങി. രാജസ്ഥാനിൽ നിന്ന് ഇതുവരെ 40,000 ത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് ബസുകളിൽ സ്വദേശത്തേക്ക് മടങ്ങിയത്. മധ്യപ്രദേശില്‍നിന്നും ഹരിയാനയില്‍നിന്നുമുള്ള തൊഴിലാളികളാണ് ഇവരില്‍ ഭൂരിഭാഗവും.

സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനായി ആറ് ലക്ഷത്തിലധികം ആളുകളാണ് സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നത്. മധ്യപ്രദേശിലേക്ക് 26,000 പേരും ഹരിയാനയിലേക്ക് 20,000 പേരുമാണ് മടങ്ങിയിരിക്കുന്നത്. കൊയ്ത്ത് സീസണുമായി ബന്ധപ്പെട്ടു രാജസ്ഥാനിൽ എത്തിയവരാണ് ഇവർ. രാജസ്ഥാനിലെ തന്നെ മറ്റിടങ്ങളിൽ കുടുങ്ങിയ 500 പേരെ സ്വന്തം വീടുകളിൽ എത്തിച്ചു. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ചേര്‍ന്നാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. 

നാട്ടിലേക്കു മടങ്ങേണ്ടവർ രാജസ്ഥാൻ സർക്കാർ ഒരുക്കിയ വെബ്സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. കൃത്യമായ പരിശോധനകൾക്കു ശേഷം കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമാണ് മടക്കി അയക്കുന്നത്. യാത്രയ്ക്ക് വിട്ടയച്ചിരിക്കുന്ന ബസുകളില്‍ തൊഴിലാളികള്‍ മാസ്‌കുകള്‍ ധരിക്കണമെന്നും കൃത്യമായ അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

content highlights: Rajasthan Helps Move Migrants To Home States Amid Lockdown, 40,000 On Way