തമിഴ്നാട്ടിൽ ഇന്ന് 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2323 ആയി. ചെന്നെെയിൽ മാത്രം 138 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ചെന്നൈയില്‍ ഇതുവരെ 906 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിനിടെ രോഗലക്ഷണം ഇല്ലാത്ത മൂന്നൂറിലധികം രോഗികളാണ് ചെന്നെെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തമിഴ്നാട്ടിൽ ചില ഇടങ്ങളിൽ ആളുകൾ കൂട്ടത്തോടെ ഇപ്പോഴും പുറത്തിറങ്ങുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. പലയിടത്തും കടകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിടത്തും തിരക്ക് അനുഭവപ്പെടുന്നുണ്ട്. 38 കച്ചവടക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രധാന കേന്ദ്രമായ കോയമ്പേട് മാര്‍ക്കറ്റ് അടച്ചു. ചെന്നൈയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പലയിടങ്ങളിലും മാസ്‌കും സാമൂഹിക അകലവും പാലിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നാല് ദിവസത്തെ സമ്പൂർണ ലോക്ക് ഡൗണിന് ശേഷം ഇന്നാണ് തമിഴ്നാട്ടിൽ കടകളൊക്കെ തുറന്നത്.
content highlights: Tamil Nadu reports highest single-day spike in cases with 161 people testing positive