കോട്ടയം, കണ്ണൂർ ജില്ലകളെ കേന്ദ്രത്തിൻ്റെ റെഡ്സോൺ പട്ടികയിൽ ഉൾപ്പെടുത്തി. ആകെ 130 ജില്ലകളാണ് റെഡ് സോണിൽ ഉള്ളത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും റെഡ്സോണിലാണ്. റെഡ്‌സോണിൽ ലോക്ക് ഡൗൺ അവസാനിക്കുന്ന മേയ് 3ന് ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരും.
ഏറ്റവും കൂടുതൽ റെഡ്സോൺ ഉള്ളത് ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഉത്തർ പ്രദേശിൽ 19 റെഡ്സോണുകളാണ് ഉള്ളത്. 14 റെഡ്സോണുകളാണ് മഹാരാഷ്ട്രയിൽ ഉള്ളത്. തൊട്ടുപിന്നാലെ 12 ഹോട്ട്‌സ്‌പോട്ടുകളുമായി തമിഴ്നാടും, 11 ഹോട്ട്സ്‌പോട്ടുകളുമായി ഡൽഹിയുമുണ്ട്. രാജ്യത്താകെയുള്ള 733 ജില്ലകളിൽ 284 എണ്ണമാണ് ഓറഞ്ച്സോണിൽ ഉള്ളത്. ലോക്ക് ഡൗണിന് ശേഷം ഇവിടെ ഭാഗിക ഇളവുകൾ അനുവദിക്കും. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർകോട് എന്നിവ ഓറഞ്ച് സോണിലാണ്.
രാജ്യത്താകെ 319 ഗ്രീൻസോണുകളാണ് ഉള്ളത്. കേരളത്തിൽ എറണാകുളം, വയനാട് ജില്ലകൾ ഈ മേഖലയിലാണ്. ഗ്രീൻസോണിൽ ഈ മാസം 4 മുതൽ പരമാവധി ഇളവുകൾ അനുവദിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ജില്ലകളെ സോണുകളായി തരംതിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്.
content highlights: Kottayam and Kannur in the red zone list of the central government