സംസ്ഥാനത്ത് പക്ഷിപ്പനി; സ്ഥിരീകരിച്ചത് കോട്ടയത്തും ആലപ്പുഴയിലും

bird flu confirmed in Kottayam Alappuzha

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിൽ പരിശോധിച്ച സാമ്പിളുകളിലാണ് രോഗം കണ്ടെത്താനായത്. എച്ച്5എൻ8 വൈറസാണ് പക്ഷികളിൽ കണ്ടെത്തിയത്.

പക്ഷിപ്പനി നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടി തുടങ്ങിയതായി വനം വകുപ്പ് മന്ത്രി കെ രാജു വ്യക്തമാക്കിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ ചത്ത ഒരു കിലോമീറ്റര്‍ പരിധിയില്‍ പക്ഷികളെ കൊല്ലും. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

Content Highlights; bird flu confirmed in Kottayam Alappuzha