കൊവിഡ് മഹാമാരിയെ ചെറുത്ത ചെെനയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

Amid attack from Trump, WHO praises China for handling coronavirus pandemic

കൊവിഡ് മഹാമാരിയെ ചെറുത്ത ചെെനയെ പുകഴ്ത്തി ലോകാരോഗ്യ സംഘടന. ചെെന കൊവിഡിനെ പ്രതിരോധിച്ച രീതി മറ്റ് ലോകരാജ്യങ്ങൾ മാതൃകയാക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ജനീവയില്‍ നടന്ന വിര്‍ച്വല്‍ പ്രസ് മീറ്റിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാം ടെക്‌നിക്കല്‍ ലീഡായ മരിയ വന്‍ കെര്‍ഖൊവ് ഈക്കാര്യം പറഞ്ഞത്. ചെെനയുടെ പി.ആർ ഏജൻസിയായി ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ചെെനയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി രംഗത്ത് വന്നത്. 

‘വുഹാനില്‍ ഗുരുതരമായ കേസുകളും രോഗികളും ഇല്ലെന്ന വാര്‍ത്ത വളരെയധികം സ്വാഗതാര്‍ഹമാണ്. ഈ നേട്ടത്തിന് അഭിനന്ദനങ്ങൾ. ലോകം ചെെനയിൽ നിന്ന് പഠിക്കേണ്ടതുണ്ട്. എങ്ങനെയാണ് സാധാരണ നിലയിലേക്ക് സമൂഹത്തെ കൊണ്ടുവന്നതെന്ന് വുഹാനിൽ നിന്ന് നമ്മൾ പഠിച്ചുകൊണ്ടേയിരിക്കണം’. ലോകാരോഗ്യ സംഘടനാംഗം പറഞ്ഞു. ഏപ്രില്‍ നാലിനു ശേഷം തുടര്‍ച്ചയായി 28 ദിവസം ഹുബൈ പ്രവിശ്യയിലും തലസ്ഥാനമായ വുഹാനിലും കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം കൊവിഡ് നിയന്ത്രണ വിധേയമായതിനു ശേഷം വുഹാനില്‍ രോഗലക്ഷണങ്ങളില്ലാതെ 647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നിലവില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്.

content highlights: Amid attack from Trump, WHO praises China for handling coronavirus pandemic