ഞായറാഴ്ചകളിൽ കടകൾ തുറക്കരുത്; വാഹനങ്ങൾ പുറത്തിറക്കരുതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശം

Lockdown guidelines of the state government

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. മെയ് 3 ഞായറാഴ്ച കടകള്‍ തുറക്കുന്നതിന് ഇളവ് നല്‍കും. അതിന് ശേഷമുള്ള ഞായറാഴ്ചകളിലാണ് കടകള്‍ അടച്ചിടേണ്ടത്.

കേന്ദ്ര സര്‍ക്കാരിൻ്റെ പൊതുവായ മാര്‍ഗനിര്‍ദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിൻ്റെ മാനദണ്ഡമനുസരിച്ച് രാജ്യത്തുളള ജില്ലകളെ മൂന്നായി തരം തിരിച്ചിരിക്കുകയാണ്. റെഡ്, ഗ്രീന്‍, ഓറഞ്ച്. 21 ദിവസമായി കോവിഡ് പോസിറ്റീവ് കേസുകളില്ലാത്തവയാണ് ഗ്രീൻ സോണിൽ ഉൾപ്പെടുത്തുക. റെഡ്‌ സോണ്‍ ജില്ലകളിലെ കണ്ടെയ്ന്‍മെൻ്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. എന്നാൽ മറ്റ് പ്രദേശങ്ങളിൽ കേന്ദ്ര സർക്കാർ അനുവദിച്ച ഇളവുകൾ ഉണ്ടായിരിക്കും. 

content highlights: Lockdown guidelines of the state government