പരമാവധി അഞ്ച് പേരെ പങ്കെടുപ്പിച്ച് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി എ കെ ബാലൻ. ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
ഡബ്ബിംഗ്, സംഗീതം, സൗണ്ട് മിക്സിംഗ് എന്നീ ജോലികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാം. ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ് സ്റ്റുഡിയോകൾ അണുമുക്തമാക്കണം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മർഗങ്ങളായ മാസ്ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കർശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികൾ ആരംഭിക്കാവു എന്ന് മന്ത്രി അറിയിച്ചു.
content highlights: post-production works in films can be restart from May 4