ലോക്ക് ഡൗണ്‍; 5 പേരെ ഉൾപ്പെടുത്തി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്യാൻ അനുമതി

post-production works in films can be restart from May 4 

രമാവധി അഞ്ച് പേരെ പങ്കെടുപ്പിച്ച് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി എ കെ ബാലൻ. ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച്‌ തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.

ഡബ്ബിം​ഗ്‌, സംഗീതം, സൗണ്ട്‌ മിക്സിം​ഗ്‌ എന്നീ ജോലികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാം. ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ്‌ സ്റ്റുഡിയോകൾ അണുമുക്തമാക്കണം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മർ​ഗങ്ങളായ മാസ്ക്‌ ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കർശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികൾ ആരംഭിക്കാവു എന്ന് മന്ത്രി അറിയിച്ചു.

content highlights: post-production works in films can be restart from May 4