ലോക്പാൽ അംഗം ജസ്റ്റിസ് എ കെ തൃപാഠി കൊവിഡ് ബാധിച്ച് മരിച്ചു

Lokpal Member Justice AK Tripathi, 62, Dies Due To Coronavirus

ലോക്പാല്‍ അംഗം റിട്ട. ജസ്റ്റിസ് എ കെ ത്രിപാഠി കൊവിഡ് 19 ബാധിച്ച് മരിച്ചു. 62 വയസായിരുന്നു. ഏപ്രിൽ 2നാണ് രോഗബാധയെ തുടർന്ന് ഇദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് അദ്ദേഹത്തെ പിന്നീട് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്‍റെ മകൾക്കും വീട്ടുജോലിക്കാരനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായിരുന്നു.

ചത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൂടിയാണ് എ കെ തൃപാഠി. ലോക്പാലിലെ നാല് ജുഡീഷ്യല്‍ അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. മാർച്ച് 20 നാണ് അദ്ദേഹം അവസാനം ഓഫീസിലെത്തിയത്. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ലോക്പാൽ ഓഫീസ് അണുവിമുക്തമാക്കി. കൊവിഡ് ബാധിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് രോഗം മാറിയിരുന്നുവെന്നും വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായതാണ് മരണത്തിന് കാരണമായതെന്നും ആശുപത്രി അധികൃതർ പറയുന്നു. 

content highlights: Lokpal Member Justice AK Tripathi, 62, Dies Due To Coronavirus

LEAVE A REPLY

Please enter your comment!
Please enter your name here