അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് ലഭിക്കാൻ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി സർക്കാർ

Online pass for inter-district travel says Pinarayi Vijayan

ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. www.pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേക്ക് ലിങ്കു ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പൊലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്തസമ്മേളനത്തിൽ ഈക്കാര്യം അറിയിച്ചത്. അതത് പൊലീസ് സ്റ്റേഷനുകളെ ബന്ധപ്പെട്ട് പാസ് ലഭിക്കാൻ ജനങ്ങൾക്ക് ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മെഡിക്കല്‍ ആവശ്യങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, ലോക്ഡൗണില്‍ കഴിഞ്ഞശേഷം കുടുംബത്തെ സന്ദര്‍ശിക്കാന്‍, ലോക്ഡൗണില്‍ കുടുങ്ങിപ്പോയ കുടുംബാംഗങ്ങളെ മടക്കികൊണ്ടുവരാന്‍, ജോലിയില്‍ പ്രവേശിക്കാന്‍, കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ എത്താന്‍, അടുത്ത ബന്ധുവിന്‍റെ വിവാഹം എന്നിവയ്ക്ക് മാത്രമാണ് യാത്രാനുമതി ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാരേയും അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവരെയും പാസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

content highlights: Online pass for inter-district travel says Pinarayi Vijayan