ഹിസ്ബുൾ കമാൻഡർ റിയാസ് നായ്ക്കുവിനെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടത് 12 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട തീവ്രവാദി

Riyaz Naikoo, top Hizbul Mujahideen terrorist, killed in Pulwama encounter

ജമ്മു കശ്മീർ പുൽവാമയിലെ ബേഗ്പോറ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ റിയാസ് നായ്ക്കുവിനെ സുരക്ഷാ സെെന്യം വധിച്ചു. കഴിഞ്ഞ എട്ടു വർഷമായി സൈന്യം തേടിക്കൊണ്ടിരിക്കുന്ന ഹിസ്ബുളിന്‍റെ തലവന്മാരിൽ ഒരാളാണ് റിയാസ് നായ്ക്കു. അർധരാത്രി 12.15ന് തുടങ്ങിയ ഏറ്റുമുട്ടലിൽ ഇയാളടക്കം രണ്ട് തീവ്രവാദികളെയാണ് സുരക്ഷ സേന വധിച്ചത്.

കഴിഞ്ഞ ദിവസം രാത്രി അവന്തിപുരയിലെ ബേഗ്പോറയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി ഇൻ്റലിജൻസ് റിപ്പോ‍ർട്ട് ഉണ്ടായിരുന്നു. തുടർന്ന് കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മൂന്ന് തീവ്രവാദികൾ സേനയുടെ പിടിയിലായിട്ടുണ്ട്. കശ്മീരില്‍ നിന്ന് യുവാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രധാനികളില്‍ ഒരാളാണ് റിയാസ്. ജമ്മു കശ്മീ‍ർ പൊലീസ് ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്നു.

content highlights: Riyaz Naikoo, top Hizbul Mujahideen terrorist, killed in Pulwama encounter