പുല്‍വാമയില്‍ ഭീകരര്‍ വീട്ടില്‍ കയറി സ്ത്രീയെ വെടിവച്ചു കൊന്നു

ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികള്‍ ഒരു സ്ത്രീയെ വെടിവെച്ചു കൊന്നു.ഇന്ന് രാവിലെ ആയിരുന്നു സംഭവം ആക്രമണത്തില്‍ മൊഹമ്മദ് സുല്‍ത്താന്‍ എന്ന മറ്റൊരാള്‍ക്കും പരിക്കുണ്ട്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവ സ്ഥലത്തു വച്ച് തന്നെ സ്ത്രീ നൈജീന ബനോ മരണപ്പെട്ടു. ഭീകരര്‍ സ്ത്രീയുടെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.