പുല്‍വാമയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ലക്ഷ്യം തെറ്റി പതിച്ചത് തിരക്കേറിയ ദേശീയ പാതയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. ചൗക്ക് കാക്കരപൊയ്കയില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെയായിരുന്നു ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഗ്രനേഡ് ലക്ഷ്യം തെറ്റിയതോടെ തിരക്കേറിയ ദേശീയ പാതയില്‍ പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

ഗ്രനേഡ് ആക്രമണത്തില്‍ ദേശീയ പാതയിലൂടെ സഞ്ചരിച്ച വാഹന യാത്രികര്‍ക്കാണ് പരിക്കേറ്റതെന്ന് പുല്‍വാമ പൊലീസ് വ്യക്തമാക്കി. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ബുധനാഴ്ച്ച വൈകിട്ടാണ് ആക്രമണമുണ്ടായത്.

സംഭവത്തില്‍ പുല്‍വാമ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി കാക്കപോര മേഖലയില്‍ സുരക്ഷ സൈന്യം തെരച്ചില്‍ ശക്തമാക്കി.

Content Highlight: 12 Deaths reported in grenade attack in Pulwama