ന്യൂ ഡല്‍ഹി: ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ നികുതി കുത്തനെ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. റോഡ് സെസ്, എക്സൈസ് തീരുവ എന്നിവയാണ് കേന്ദ്രം ഗണ്യമായി ഉയര്‍ത്തിയത്. ഇതോടെ പെട്രോളിന് 10 രൂപയും, ഡീസലിന് 15 രൂപയുടെ വര്‍ദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്.
പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിരക്കുകള്‍ പുതുക്കിയതോടെ സര്‍ക്കാരിന് അധികലാഭമായി 1.6 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ നമ്മള് ഒരു ലിറ്റര്‍ പെട്രോളിന് നല്കുന്ന തുകയില്‍ 32.98 രൂപയും നികുതിയാണ്. അതേസമയം തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോള്‍, ഡിസല്‍ എന്നിവയുടെ നിലവിലെ വില്പന വിലയില്‍ മാറ്റമുണ്ടാകില്ല. കൊറോണ വൈറസ് ബാധ മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ആണ് ക്രൂഡോയിലിന് ആവശ്യകത കുറച്ചത്.
Content Highlight: Union Government imposed extra tax on petrol and diesel