അഫ്ഗാനിസ്ഥാൻ ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Afghanistan Health Minister Ferozuddin Feroz Tests Positive for Coronavirus

അഫ്ഗാൻ ആരോഗ്യമന്ത്രി ഫിറോസുദ്ദീൻ ഫിറോസിന് കൊവിഡ് സ്ഥിരീകരിച്ചു. അഫ്ഗാൻ ആരോഗ്യ മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 215 പേർക്കാണ് പുതുതായി അഫ്ഗാനിസ്ഥാനിൽ രോഗം സ്ഥിരീകരിച്ചത്. 

ഇതുവരെ 3,700 പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 100 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇറാനിൽ നിന്ന് 270,000 പേർ അഫ്ഗാനിലേക്ക് തിരികെ എത്തിയിട്ടുണ്ട്. തിരിച്ചെത്തുന്നവർ കൃത്യമായ പരിശോധനകൾ നടത്താതെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലേക്ക് പോകുന്നത് വലിയ പ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. 

content highlights: Afghanistan Health Minister Ferozuddin Feroz Tests Positive for Coronavirus