സർക്കാർ ക്വാറൻ്റീനിൽ പോകാതെ തമിഴ്നാട്ടിലെ റെഡ്സോണിൽ നിന്ന് വന്ന 117 വിദ്യാർത്ഥികൾ

The students who returned to Kerala from Tamil Nadu did not enter the quarantine

തമിഴ്നാട്ടിലെ റെഡ്സോൺ ജില്ലയായ തിരുവള്ളൂരിൽ നിന്നെത്തിയ 117 വിദ്യാർത്ഥികൾ സർക്കാർ ക്വാറൻ്റീനിൽ പോയില്ലെന്ന് കണ്ടെത്തി. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലേക്കാണ് വിദ്യാർത്ഥികൾ എത്തിയത്. കോട്ടയത്ത് 34 വിദ്യാർഥികളാണ് എത്തിയത്. ഇതിൽ ആരോഗ്യ പ്രവർത്തകരുമായി  ബന്ധപ്പെട്ട 4 പേരെ പാമ്പാടിയിലെ ക്വാറൻ്റീൻ കേന്ദ്രത്തിലാക്കി. ബാക്കിയുള്ളവരെ കണ്ടെത്താൻ കോട്ടയം ജില്ലാ ഭരണകൂടം ശ്രമം ആരംഭിച്ചു. 

വാളയാർ ചെക്‌പോസ്റ്റ് വഴിയാണ് വിദ്യാർത്ഥികൾ കേരളത്തിലേക്ക് വന്നത്. സർക്കാർ ക്വാറൻ്റീൻ നിർദേശിച്ചാണ് 117 പേരെയും ജില്ലകളിലേക്ക് വിട്ടതെന്നും വിദ്യാർത്ഥികൾ പാലിച്ചില്ലെന്നുമാണ് വാളയാർ ചെക്പോസ്റ്റിലെ ദേശീയ ആരോഗ്യ മിഷൻ പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രചന ചിദംബരം പറയുന്നത്. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ഇന്നലെ മാത്രം 75 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൊത്തം 270 കൊവിഡ് രോഗികൾ ഇവിടെയുണ്ട്. 

content highlights: The students who returned to Kerala from Tamil Nadu did not enter the quarantine

LEAVE A REPLY

Please enter your comment!
Please enter your name here