മധ്യപ്രദേശിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞു; അഞ്ച് മരണം

5 Migrant Workers Killed, 15 Injured As Truck Overturns In Madhya Pradesh

മധ്യപ്രദേശിലെ നരസിങ്പുരിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽപെട്ട് അഞ്ചുപേർ മരിച്ചു. 15 പേർക്കു പരുക്കേറ്റു. ഭോപാലിൽ നിന്ന് 200 കിലോമീറ്റർ അകലെ നരസിങ്പുരിനു സമീപത്തെ ഗ്രാമത്തിൽവച്ച് ഇന്നലെ രാത്രിയോടെയാണ് അപകടം സംഭവിക്കുന്നത്. 

പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മഹാരാഷ്ട്രയിൽ പാളത്തിൽ ഉറങ്ങിയ തൊഴിലാളികളുടെ മേൽ ചരക്കുതീവണ്ടി പാഞ്ഞുകയറി 16 പേർ മരിച്ചത് രണ്ട് ദിവസം മുമ്പാണ്. കൊവിഡ് ലോക്ഡൗണിനെ തുടർന്ന് വവിധ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികളാണ് കിലോമീറ്ററുകൾ നടന്ന് സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യുന്നത്. 

content highlights: 5 Migrant Workers Killed, 15 Injured As Truck Overturns In Madhya Pradesh