തമിഴ്നാട്ടില്‍ 7000 കടന്ന് കൊവിഡ് രോഗികള്‍; ഒറ്റദിവസം 669 കേസുകള്‍

ചെന്നൈ: തമിഴ് നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 669 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗത്തെതുടര്‍ന്ന് മൂന്നു പേര്‍ മരിച്ചതായും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് 7204 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5195 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 47 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

അതേസമയം കൊവിഡ് പടര്‍ന്നു പിടിക്കുന്ന മുംബയിലെ ധാരാവിയില്‍ ഇന്ന് മാത്രം 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ മാത്രം 859 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇന്ന് മാത്രം രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 29 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 222 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Content Highlight: Covid cases increasing day by day in Chennai

LEAVE A REPLY

Please enter your comment!
Please enter your name here