അമേരിക്ക കൊവിഡിനെ നേരിട്ട രീതി സമ്പൂർണ ദുരന്തമായിരുന്നു; ട്രംപിനെതിരെ വിമർശനവുമായി ഒബാമ

US coronavirus response a 'chaotic disaster,' Obama tells former staffers incall

കൊവിഡ് വിഷയത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് മുൻ പ്രസിഡൻ്റ് ബറാക് ഒബാമ. അമേരിക്ക കൊവിഡിനെ നേരിട്ട രീതി സമ്പൂർണ ദുരന്തമായിരുന്നു എന്നായിരുന്നു ഒബാമയുടെ വിമർശനം. ഭരണകാലയളവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഒബാമ ഈക്കാര്യം പറഞ്ഞത്. 

കൊവിഡ് പ്രതിസന്ധി ഏറ്റവും മികച്ച സർക്കാരിനെപ്പോലും മോശമാക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ എനിക്കെന്തു കിട്ടും എന്നും മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും പ്രശ്നമല്ല എന്നുമുള്ള ചിന്താഗതിയാണ് സർക്കാർ നടപ്പാക്കുന്നത്. ഇത് സമ്പൂര്‍ണ്ണ ദുരന്തമാണ്. ഒബാമ പറഞ്ഞു. നവംബറിൽ നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനുവേണ്ടി കൂടുതൽ പങ്ക് തനിക്ക് വഹിക്കാനുണ്ടെന്നും ഒബാമ വ്യക്തമാക്കി.

content highlights: US coronavirus response a ‘chaotic disaster,’ Obama tells former staffers incall