പി.എസ്.സി ബുള്ളറ്റിനിലെ വിവാദ ചോദ്യം; എഡിറ്റോറിയല്‍ ചുമതലയുണ്ടായിരുന്ന മൂന്നുപേരെ സ്ഥാനത്ത് നിന്ന് നീക്കി

PSC removes 3 people from the editorial board for the controversial question

പി.എസ്.സി ബുള്ളറ്റിനില്‍ മതവിഭാഗീയത പരത്തുന്ന തരത്തിലുളള ചോദ്യം ഉള്‍പ്പെടുത്തിയതില്‍ മകാലികം വിഭാഗം എഡിറ്റോറിയല്‍ ചുമതലയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് എതിരെ നടപടി. നിസാമുദ്ദിന്‍ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വിവാദ ചോദ്യം ചോദിച്ചതിനാണ് പി.എസ്.സി സമകാലികം വിഭാഗം ചുമതലയുണ്ടായിരുന്ന മൂന്ന് പേരെ എഡിറ്റോറിയല്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. പരാമര്‍ശത്തിൻ്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.

ഏപ്രിലിലെ പി.എസ്.സി ബുള്ളറ്റിനില്‍ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുള്ള ചോദ്യമാണ് വിവാദമുണ്ടാക്കിയത്. തബ്ലീഗ് സമ്മേളനം രാജ്യത്ത് കൊവിഡ് പടര്‍ത്തിയെന്ന അര്‍ത്ഥം വരുന്ന തരത്തിലായിരുന്നു പി.എസ്.‌സി ബുള്ളറ്റിനിലെ ചോദ്യം. എ. ശ്രീകുമാര്‍, ബി രാജേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സമകാലികം പംക്തി തയാറാക്കിയിരുന്നത്. ഒരു പി.എസ്.സി മെമ്പര്‍ക്കാണ് ബുള്ളറ്റിൻ്റെ ചുമതല. പി.എസ്.സി സെക്രട്ടറിയാണ് ജനറല്‍ എഡിറ്റര്‍. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പി.എസ്.‌സി സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നു.

content highlights: PSC removes 3 people from the editorial board for the controversial question