അവശ്യ യാത്രക്കാര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഷീ ടാക്‌സി സേവനം

തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വനിതാ ശിശുവികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടാക്സി സേവനം തിങ്കളാഴ്ചമുതല്‍ കേരളത്തിലുടനീളം ലഭ്യമാകും. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

സേവനത്തിനായി 7306701400, 7306701200 എന്നീ കോള്‍സെന്റര്‍ നമ്ബറുകളില്‍ ബന്ധപ്പെടാം. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് http://www.myshetaxi.in/’myshetaxi.in എന്ന വെബ്സൈറ്റിലോ shetaxi driver എന്ന ആപ്പിലോ രജിസ്റ്റര്‍ ചെയ്യാം.

Content Highlight: She taxi services start from today in Kerala