ചൈനയില്‍ വീണ്ടും കൊവിഡ് ഭീതി; പത്ത് ദിവസത്തിനുള്ളില്‍ 1.10 കോടി ജനങ്ങളെ പരിശോധിക്കാന്‍ തീരുമാനം

ബെയ്ജിങ്: കോവിഡ് മഹാമാരിയില്‍നിന്നു പതിയെ മോചനം നേടുന്നതിനിടെ ചൈനയില്‍ വീണ്ടും രോഗഭീതി. ലോകത്താകെ കോവിഡ് വ്യാപനത്തിനു തുടക്കം കുറിച്ച വുഹാനിലും റഷ്യന്‍ അതിര്‍ത്തിക്കു സമീപമുള്ള ഷുലാന്‍ നഗരത്തിലുമാണ് ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, വുഹാനിലെ മുഴുവന്‍ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനൊരുങ്ങുകയാണ് ചൈന.

വുഹാനിലെ ഓരോ ജില്ലയിലേയും മുഴുവന്‍ ആളുകളേയും പരിശോധിക്കുന്നത് സംബന്ധിച്ചുള്ള പദ്ധതി സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ എല്ലാവരിലും ന്യൂക്ലിക് ആസിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. പത്ത് ദിവസത്തിനുള്ളില്‍ 1.10 കോടി ജനങ്ങളെ പരിശോധിക്കാനാണ് തീരുമാനം.

അപകടസാധ്യത കുറഞ്ഞയിടങ്ങളായി രാജ്യത്തെ എല്ലാ മേഖലകളും ചൈന പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇതോടെ ഷുലാനിലെ സിനിമ തിയറ്ററുകള്‍, വായനശാലകള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങി പൊതുയിടങ്ങള്‍ താല്‍കാലികമായി അടച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ റദ്ദാക്കി. വീണ്ടും ഇളവുകള്‍ പ്രഖ്യാപിക്കുന്നതു വരുന്നതു വരെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കി.

പ്രാദേശിക വ്യാപനമെന്ന് സംശയിക്കുന്ന ആറ് കേസുകള്‍ മെയ് 10, 11 തീയതികളില്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ എട്ടിന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലൂടെ പടര്‍ന്ന കേസുകളാണ് ഇത്. ഇവര്‍ ലക്ഷണങ്ങളൊന്നും ഇല്ലാതെ തന്നെ നിരീക്ഷണത്തിലായിരുന്നു. ആറ് കേസുകളും ഒറു റസിഡന്‍ഷ്യല്‍ മേഖലയില്‍ നിന്നും വന്നതാണെന്നാണ് നിഗമനം.

Content Highlight: China for the second time in Covid scares, decided to test 1.10 crore people

LEAVE A REPLY

Please enter your comment!
Please enter your name here