കർണാടകയിൽ കൊവിഡ് രോഗമുക്തനായി ഡിസ്ചാർജ് ചെയ്യ ആളിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ബെളഗാവി റായ്ബാഗിൽ ഗോവ സ്വദേശിക്കാണd (50) വീണ്ടും രോഗം പിടിപ്പെട്ടത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 15നാണ് ഇയാൾക്ക് ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതുവഴിയാണ് രോഗബാധ ഉണ്ടായത്. പിന്നീട് ഏപ്രിൽ അവസാനത്തോടുകൂടി രോഗം ഭേദമാവുകയും ഏപ്രിൽ 30നും മേയ് 1നും വന്ന പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്തു.
മേയ് 4 ന് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. പിന്നീട് കുഡാച്ചിയിലെ ക്വാറൻ്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കി. ഈ സമയത്താണ് വീണ്ടും രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. മേയ് 6ന് രോഗിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ 14 പേർക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതർ 862 ആയി.
content highlights: The recovered patient has COVID-19 relapse in Karnataka