കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജില്‍ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ഒരു വലിയ പൂജ്യമാണെന്ന് മമത വിമർശിച്ചു. നിര്‍മല സീതാരാമൻ്റെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മമത.
പാക്കേജില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ല. പൊതുജനങ്ങള്‍ക്കായും ഒന്നും മാറ്റിവെച്ചിട്ടില്ല. പണം കൈമാറുന്നില്ല, കൊവിഡ് പ്രതിരോധത്തിനു പോലും പണം നീക്കിവെച്ചിട്ടില്ലെന്നും മമത ചൂണ്ടിക്കാട്ടി. ഇത് വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും ഇതുവഴി അവര്‍ ആളുകളെ വഞ്ചിക്കുവാനാണ് ശ്രമിക്കുന്നതെന്നും മമത വിമർശിച്ചു. ഫെഡറല്‍ ഘടനയെ തന്നെ തകിടം മറിക്കുന്ന സാമ്പത്തിക പാക്കേജ് ആണെന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു.
content highlights: A big zero: Mamata reacts on Modi’s ₹20 lakh crore economic package