കരസേനയിലെയും വ്യോമസേനയിലെയും നാവികസേനയിലെയും സൈനികരുടെ വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ ബിപിൻ റാവത്ത്. ഇത് സേനയിലെ 15 ലക്ഷത്തോളം വരുന്ന സൈനികർക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രിബ്യൂണിനു നല്കിയ അഭിമുഖത്തിലാണ് ജനറല്‍ ബിപിന്‍ റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാന്‍ മനുഷ്യ വിഭവശേഷിയുടെ ചെലവുകള്‍ നോക്കുകയാണ്. എന്തുകൊണ്ട് ഒരു ജവാൻ പതിനഞ്ചോ പതിനേഴോ വർഷം മാത്രം സേവിച്ചാൽ മതിയെന്ന നയം തുടരുന്നത്. എന്തുകൊണ്ട് 30 വർഷം സേവിച്ചു കൂടാ. നേരത്തെയുള്ള വിരമിക്കൽ മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുത്തുന്നത്. അദ്ദേഹം പറഞ്ഞു. മാത്രമല്ല, കൊവിഡിനെ തുടർന്നുള്ള സാഹചര്യം സായുധ സേനയിൽ പരിവർത്തനത്തിനും പുനഃസംഘടനയ്ക്കും ഇടയാക്കുന്നുണ്ടെന്നും ജനറൽ റാവത്ത് അഭിപ്രായപ്പെട്ടു.
content highlights: Retirement Age of Troops in Army, Air Force & Navy Set to Increase, Says CDS General Rawat