ചൈനീസ് കടന്നുകയറ്റ ശ്രമം; പാംഗോങ് മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം സൈനിക വിന്യാസവും ആയുധ സജ്ജീകരണങ്ങളും ശക്തമാക്കി ഇന്ത്യ. മേഖലയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ചൈനീസ് സൈന്യം ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചത്. ഇന്ത്യ സൈനികരെ വിന്യസിച്ചിട്ടുള്ളതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

പാന്‍ഗോങ് തടാകത്തിന്റെ തെക്കന്‍തീരത്തെ പ്രദേശങ്ങള്‍ കയ്യേറാനുള്ള ചൈനയുടെ പുതിയ ശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കു സമാന്തരമായ പ്രദേശങ്ങളില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 29, 30 തീയതികളില്‍ പാന്‍ഗോങ് തടാക കരയില്‍ കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. മേഖലയിലെ സ്ഥിതിഗതികള്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വിലയിരുത്തുകയാണ്. ആര്‍മി തലവന്‍ എംഎം നരവനെ സ്ഥിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചു.

Content Highlight: Chinese invasion on India Territory