കഴിഞ്ഞ ഇരുപതുവർഷത്തിനുള്ളിൽ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകർച്ചവ്യാധികളാണെന്നും ഇനിയതിന് അവസാനം വേണമെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ പറഞ്ഞു. ചെെനയിൽ നിന്നുള്ള പകർച്ച വ്യാധികളെ ഇനി സഹിക്കാനാവില്ലെന്ന് രാജ്യങ്ങൾ വിളിച്ചു പറയാൻ പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
’20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികളാണ് ചൈനയിൽ നിന്ന് വന്നത്. സാർസ്, പക്ഷിപ്പനി, പന്നിപ്പനി തുടങ്ങി ഇപ്പോൾ കൊവിഡും ഉണ്ടായിരിക്കുകയാണ്. അവിടത്തെ പരീക്ഷണശാലയോ മാർക്കറ്റോ ആണ് വൈറസിൻ്റെ ഉറവിടമെന്നതിന് സാഹചര്യത്തെളിവുകളുണ്ടെന്നാണ് ഞാൻ കരുതുന്നത്. രണ്ടായാലും അത് ചൈനയിൽ നിന്നുതന്നെയാണ്. ഇനിയും ഇത്തരം വലിയ ആഘാതങ്ങൾ രാജ്യങ്ങൾക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ഏതെങ്കിലും ഒരുഘട്ടത്തിൽ ഇതിന് അവസാനം കണ്ടെത്തിയേ തീരൂ.’ റോബർട്ട് ഒബ്രിയാൻ പറഞ്ഞു. ചൈനയിലേക്ക് ആരോഗ്യവിദഗ്ധരെ അയക്കാമെന്ന് യു.എസ് വാഗ്ദാനം നൽകിയിട്ടും ചെെന നിരസിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
content highlights: “5 Plagues From China In 20 Years. Got To Stop” says US Top Security Advisor